തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പരാതികള്‍ക്കും അപേക്ഷകള്‍ക്കും മറുപടി നല്‍കുമ്പോള്‍ മന്ത്രിമാരെ ഇനിമുതല്‍ ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്ന് നിര്‍ദേശം. പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് ഇതുസംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്ന് രേഖപ്പെടുത്തണം എന്നാണ് നിര്‍ദേശം.
എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, ജില്ലാ കളക്ടര്‍മാര്‍ക്കും, ഓഫീസ് മേധാവികള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ചില കത്തിടപാടുകളില്‍ ഇങ്ങനെ സൂചിപ്പിക്കാറില്ലായിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
