ദോഹ: ഖത്തറിലെ അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയില്‍ ചീഞ്ഞ മത്സ്യം പിടികൂടി. രാജ്യത്തെ ആരോഗ്യ നിയന്ത്രണ വിഭാഗം മാര്‍ക്കറ്റുകളിലെ കടകളെ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
പരിശോധനയില്‍ 190 കിലോഗ്രാം ചീഞ്ഞ മത്സ്യം വിറ്റ രണ്ട് ഭക്ഷ്യ സ്ഥാപനങ്ങള്‍ കണ്ടെത്തി. രണ്ട് കടകളും 30 ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തു. പിടിച്ചെടുത്ത മത്സ്യങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
മനുഷ്യ ഭക്ഷണ നിയന്ത്രണം നിയന്ത്രിക്കുന്നതിനുള്ള 1990 ലെ നിയമം (8) അനുസരിച്ച് ആറ് നിയമലംഘന റിപ്പോര്‍ട്ടുകളും കടകള്‍ക്ക് നല്‍കി. ഏതെങ്കിലും ലംഘനങ്ങള്‍ ഔണ്‍ ആപ്ലിക്കേഷന്‍ വഴിയോ ഏകീകൃത ഹോട്ട്ലൈന്‍ 184 ല്‍ വിളിച്ചോ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
