ഖത്തറിലെ ഇസ്രായേല്‍ ആക്രമണം; മൗമിന്‍ ജവാദ് ഹസൂന കൊല്ലപ്പെട്ടു

1q 28

ദോഹ: ഖത്തറിലെ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു. ആക്രമണത്തില്‍ മൗമിന്‍ ജവാദ് ഹസൂന കൊല്ലപ്പെട്ടതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു
ദോഹയിലെ റെസിഡന്‍ഷ്യല്‍ ആസ്ഥാനത്ത് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഒരു ലെഖ്വിയ കമാഡറും മരണപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് മന്ത്രാലയം അനുശോചനവും അറിയിച്ചു. സ്ഥലത്ത് കാണാതായ മറ്റ് വ്യക്തികളെ തിരിച്ചറിയുന്നതിനായി അന്വേഷണങ്ങളും വിവരശേഖരണവും തുടരുകയാണെന്നും, അപ്ഡേറ്റുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading