ദോഹ: ഖത്തറിലെ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു മരണം സ്ഥിരീകരിച്ചു. ഖത്തര്‍ ലെഖ്വിയ പോലീസ് അംഗമാണ് മരണപ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ആക്രമണത്തില്‍ ആഭ്യന്തര സുരക്ഷാ സേനയിലെ (ലെഖ്വിയ) അംഗമായ കോര്‍പ്പറല്‍ ബദര്‍ സാദ് മുഹമ്മദ് അല്‍-ഹുമൈദി അല്‍-ദൊസാരി കൊല്ലപ്പെട്ടു. ഇസ്രായേല്‍ ആക്രമണം ലക്ഷ്യമിട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്വിയ) എക്‌സ്‌പ്ലോസീവ് യൂണിറ്റ് സ്ഥലത്ത് വിശദമായ പരിശോധന നടത്തി. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. ലെഖ്വിയയുമായി സഹകരിച്ച്, സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഔദ്യോഗിക ചാനലുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം ശേഖരിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും മന്ത്രാലയം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പിന്നീട് പ്രഖ്യാപിക്കുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ദോഹയുടെ വിവിധഭാഗങ്ങളില്‍ ഇന്ന്, സെപ്തംബര്‍ 9ന് ഉച്ചയ്ക്ക് ശേഷമായിരുന്നു ഇസ്രായേല്‍ ആക്രമണം നടന്നത്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ നിരവധി അംഗങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് നേരെയായിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
