ദോഹ: ഖത്തറിന് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണം സ്ഥിരീകരിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ദോഹയില്‍ കേട്ട ശബ്ദങ്ങള്‍ ഹമാസിന്റെ റെസിഡന്‍ഷ്യല്‍ ആസ്ഥാനങ്ങളിലൊന്നിനെ ലക്ഷ്യം വച്ചുള്ളതാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്നും സമര്‍ത്ഥരായ ടീമുകള്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
