ദോഹ: ഖത്തറിലുണ്ടായ ഇസ്രായേല്‍ ആക്രമണം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. ദോഹയില്‍ സമീപസമയത്ത് നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും എന്നാല്‍ അവ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഖത്തര്‍ എയര്‍വേസും സാധാരണഗതിയില്‍ പ്രവര്‍ത്തിക്കും. സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നും ഒരു തടസ്സവും ഉണ്ടായിട്ടില്ലെന്നും ഹമദ് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
