ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി റെഡ് കാര്‍പ്പറ്റ് സേവനം ലഭ്യമാക്കി. യാത്രക്കാര്‍ കോറിഡോറിലൂടെ നടന്നുപോകുമ്പോള്‍ സ്മാര്‍ട്ട് സെന്‍സറുകള്‍ അവരുടെ മുഖം സ്‌കാന്‍ ചെയ്യുകയും വ്യക്തിയെ തിരിച്ചറിയുകയും ചെയ്യും. എന്തെങ്കിലും അവ്യക്തതയുണ്ടെങ്കില്‍ സിസ്റ്റം തന്നെ കൂടുതല്‍ പരിശോധനയ്ക്കായി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് അയയ്ക്കും. ദുബായ് എയര്‍പോര്‍ട്ടുമായി സഹകരിച്ചാണ് ഈ എഐ അധിഷ്ഠിത സംവിധാനം യാത്രക്കാര്‍ക്കായി ആരംഭിച്ചത്. രേഖകള്‍ ഹാജരാക്കാതെ തന്നെ പാസ്‌പോര്‍ട്ട് സേവന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും.
റെഡ് കാര്‍പ്പറ്റിലൂടെ കടന്നുപോകുമ്പോള്‍ യാത്രാ രേഖകളില്ലാതെ നടപടിക്രമങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ആരംഭിച്ച ‘റെഡ് കാര്‍പെറ്റ്’ സ്മാര്‍ട്ട് കോറിഡോറുകള്‍ കൂടുതല്‍ മേഖലകളിലേക്ക് വിപുലീകരിക്കാനാണ് പദ്ധതി.
ഈ സ്മാര്‍ട്ട് കോറിഡോറുകള്‍ ഒരേസമയം 10 യാത്രക്കാര്‍ക്ക് സേവനം നല്‍കാന്‍ ശേഷിയുള്ളതാണ്. ഒരു യാത്രക്കാരന്റെ പ്രോസസിങ് സമയം വെറും 6 മുതല്‍ 14 സെക്കന്‍ഡ് മാത്രമാണ്. ലോകത്തിലെ ആദ്യത്തെ അതിവേഗ എമിഗ്രേഷന്‍ സംവിധാനമായി വിശേഷിപ്പിക്കപ്പെടുന്ന ഈ സാങ്കേതികവിദ്യ ബയോമെട്രിക് ഐഡന്റിഫിക്കേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
