ഡോ.അമാനുള്ള വടക്കാങ്ങരക്ക് മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ് ആദരം

1q 10

ദോഹ: ഗ്രന്ഥരചനാ രംഗത്ത് നൂറ് പുസ്തകങ്ങള്‍ രചിച്ച ഡോ. അമാനുള്ള വടക്കാങ്ങരക്ക് മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്‌സ് ഖത്തര്‍ ചാപ്റ്റര്‍ ആദരവ് നല്‍കി. മലയാളം, ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ പ്രചോദനം, യാത്ര, ചിന്തകള്‍, പ്രവാസം തുടങ്ങിയ വിഷയങ്ങളില്‍ തയ്യാറാക്കിയ പുസ്തകങ്ങള്‍ക്ക് ആയിരക്കണക്കിനാളുകളാണ് വായനക്കാരായത്.

ചടങ്ങില്‍ മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്‌സ് ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍ മൊമെന്റോ കൈമാറുകയും ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മഷ്ഹൂദ് തിരുത്തിയാട്, ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് എന്നിവര്‍ ചേര്‍ന്ന് ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു. ശമീര്‍ തലയാട് ചടങ്ങിന് നേതൃത്വം നല്‍കി. കെഎംസിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ് എ എം ബഷീര്‍, ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സത്യേന്ദ്ര പദക്, ഫൈസല്‍ റസാഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading