ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ താപനില കുറയാനും മഴ പെയ്യാനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തുടനീളം ചൂടുള്ള കാലാവസ്ഥയായിരിക്കും, ചിലയിടങ്ങൡ മഴയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
ഇന്നത്തെ താപനില 38°C വരെ എത്തും, രാത്രിയില്‍ 33°C ആയിരിക്കും. കടല്‍ത്തീരങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. 25 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും കടല്‍ തിരമാലകള്‍ 7 അടി വരെ ഉയരാനും സാധ്യതയുണ്ട്.
നാളെ താപനില 38°C വരെയും കുറഞ്ഞത് 32°C വരെയും എത്തും. പകല്‍ സമയം മൂടല്‍മഞ്ഞ് ഉണ്ടായിരിക്കും. നേരിയ മഴ പെയ്യാനും സാധ്യതയുണ്ട്. കാറ്റ് 21 നോട്ട് വരെ വേഗതയില്‍ വീശും. തിരമാലകള്‍ 6 അടി വരെ ഉയരാനും സാധ്യതയുണ്ട്.
സെപ്റ്റംബര്‍ 6 ശനിയാഴ്ച, ചൂട് കൂടുതലായിരിക്കും. പകല്‍ സമയത്ത് താപനില 41°C ലേക്ക് ഉയരുകയും രാത്രിയില്‍ 32സെഷ്യസിലേക്ക് താഴുകയും ചെയ്യും. രാവിലെ മൂടല്‍മഞ്ഞ് ഉണ്ടായിരിക്കും. പിന്നീട് ചൂട് കൂടും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
