ട്രിച്ചി: ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ടേക്ക് ഓഫിന് മിനിറ്റുകള്‍ക്ക് മുമ്പ് റദ്ദാക്കി. സാങ്കേതിക തകരാറാണ് കാരണം. ഇന്ന്, ബുധനാഴ്ച പുലര്‍ച്ചെ 4.25ന് ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ ഐഎക്‌സ് 613 വിമാനമാണ് റദ്ദാക്കിയത്.
100 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം റണ്‍വേയിലെത്തി ടേക്ക് ഓഫിനൊരുങ്ങുന്നതിനിടെയാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയും വിമാനം റദ്ദാക്കുകയും ചെയ്തത്. പത്ത് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം ഏര്‍പ്പാടാക്കി.
സാങ്കേതിക തകരാര്‍ മൂലം സര്‍വീസ് റദ്ദാക്കിയെന്നും യാത്രക്കാര്‍ക്ക് ഭക്ഷണവും റീഫണ്ടോ, കോംപ്ലിമെന്ററി റീഷെഡ്യൂളിങ്ങോ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും നല്‍കിയതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
