മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ വീണ്ടും കൂട്ടി; എന്‍ട്രി പ്ലാനുകള്‍ പിന്‍വലിച്ച് ജിയോയും എയര്‍ടെല്ലും, 249ന്റെ പ്ലാന്‍ ഇല്ല

1q 163

ഡല്‍ഹി: മൊബൈല്‍ ഫോണ്‍ റീചാര്‍ജുകള്‍ക്ക് ഇനി നിരക്ക് കൂടും. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ കമ്പനികള്‍ അടിസ്ഥാന പ്ലാന്‍ നിരക്കുകള്‍ പിന്‍വലിച്ചു. 249 രൂപയുടെ പ്ലാന്‍ ഇനിമുതല്‍ ലഭിക്കില്ല. അടിസ്ഥാന നിരക്കുകള്‍ പിന്‍വലിച്ചത് നിരക്ക് വര്‍ധവനയ്ക്ക് വേണ്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനിമുതല്‍ ഉയര്‍ന്ന ഡേറ്റാ പ്ലാനുകള്‍ക്ക് നിരക്ക് ഈടാക്കും. ഉപയോഗിക്കാവുന്ന ഡേറ്റ പരിധി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഈ വര്‍ഷം അവസാനത്തോടെ 10 മുതല്‍ 12 ശതമാനം വരെ നിരക്ക് വര്‍ധനവ് ഉണ്ടായേക്കുമെന്നാണ് വിവരം. പ്രതിദിനം 1 ജിബിയുടെ ഡാറ്റാ പ്ലാന്‍ ലഭിക്കില്ല. 1.5 ജിബി പ്ലാന്‍ ഉപയോഗിക്കേണ്ടിവരും.

ജിയോയുടെ 249 രൂപയുടെ പ്ലാന്‍ പിന്‍വലിച്ചു. പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കുന്ന ജിയോയുടെ 28 ദിവസത്തെ പുതിയ എന്‍ട്രി ലെവല്‍ പ്ലാനിന് ഇനി 299 രൂപ നല്‍കണം. എയര്‍ടെല്‍ 299 രൂപയുടെ പ്ലാന്‍ പിന്‍വലിച്ചു. പുതിയ എന്‍ട്രി ലെവല്‍ പ്ലാനില്‍ പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കാന്‍ 319 രൂപ ഇനി നല്‍കണം. ഈ പ്ലാനില്‍ നേരത്തെ 5ജി ഡാറ്റ നല്‍കിയിരുന്നു. പുതിയ നീക്കത്തോടെ അതും പിന്‍വലിച്ചു. വോഡഫോണ്‍ ഐഡിയയും സമാനമായ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു ജി.ബി വീതം പ്രതിദിനം ലഭിക്കുന്ന 299 രൂപയുടെ പ്ലാന്‍ അധികം വൈകാതെ വി ഐ പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading