ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അവരുടെ അടിയന്തര കോണ്‍സുലാര്‍ വിഷങ്ങള്‍ അധികാരികളുമായി ചര്‍ച്ച ചെയ്യാന്‍ അവസരം. പ്രവാസികളുടെ അടിയന്തര കോണ്‍സുലാര്‍ വിഷയങ്ങളും അനുബന്ധ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി ചാര്‍ജ് ഡി അഫയേഴ്‌സുമായുള്ള പ്രതിമാസ യോഗം ഓഗസ്റ്റ് 28ന് നടക്കും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിമുതല്‍ ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ മീറ്റിംഗ് നടക്കും.
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, സന്ദീപ് കുമാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. പ്രവാസികള്‍ക്ക് അവരുടെ പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കണ്ട് അറിയിക്കാന്‍ അവസരം ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
