യുപിഐ ഇടപാടുകള്‍ക്ക് ജി.എസ്.ടി ബാധകമാക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം. ജിഎസ്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് എടുക്കുന്നതെന്നും, നിലവില്‍ അത്തരമൊരു ശുപാര്‍ശ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.
രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ എന്നുള്ള രാജ്യസഭാംഗം അനില്‍ കുമാര്‍ യാദവിന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ വ്യക്തികള്‍ തമ്മിലോ വ്യക്തിയും വ്യാപാരിയും തമ്മിലോ ഉള്ള ഒരു യു.പി.ഐ ഇടപാടുകള്‍ക്കും ജി.എസ്.ടി ഈടാക്കുന്നില്ല. ഇടപാടിന്റെ തുക എത്രയാണെങ്കിലും ജി.എസ്.ടി ബാധകമല്ല. അതേ സമയം ഒരു പേയ്‌മെന്റ് അഗ്രഗേറ്ററോ ഗേറ്റ്വേയോ യു.പി.ഐ ഇടപാടിന് ഒരു സേവന നിരക്ക് ഈടാക്കുകയാണെങ്കില്‍, ആ സേവന നിരക്കിന് ജി.എസ്.ടി ബാധകമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
