അബുദാബി: യുഎഇയില്‍ ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ട്രോളി ബാഗുകള്‍ കൊണ്ടുവരുന്നത് നിരോധിച്ചു. കുട്ടികളുടെ ആരോഗ്യം, സുരക്ഷ, മറ്റ് പ്രായോഗിക ആശങ്കകള്‍ എന്നിവ ചൂണ്ടിക്കാട്ടി യുഎഇയിലുടനീളമുള്ള നിരവധി സ്‌കൂളുകള്‍ കുട്ടികളെ ട്രോളി ബാഗുകളുമായി അയയ്ക്കരുതെന്ന് രക്ഷിതാക്കളോട് നിര്‍ദ്ദേശിച്ചു. ഇനി വരുന്ന അധ്യയന വര്‍ഷത്തില്‍ നിര്‍ദേശം പാലിക്കമെന്നും സ്‌കൂളുകള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്.
സ്‌കൂള്‍ ബാഗ് തിരഞ്ഞെടുക്കുമ്പോള്‍ ട്രെന്‍ഡുകള്‍ക്ക് പകരം സുരക്ഷയ്ക്കും സ്മാര്‍ട്ട് ശീലങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്നും അധ്യാപകരും ആരോഗ്യ സംരക്ഷണ വിദഗ്ധരും രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, ഒരു വിദ്യാര്‍ത്ഥിയുടെ ബാഗുകളുടെ ഭാരം അവരുടെ ശരീരഭാരത്തിന്റെ 20 ശതമാനത്തില്‍ കൂടരുത് എന്ന് അബുദാബി അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
