ദോഹ: ഖത്തറിലെ വാഹന വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ച പുതിയ നിബന്ധനകള്‍ പാലിക്കാന്‍ സമയപരിധി അനുവദിച്ചു. അംഗീകൃത ഗള്‍ഫ് സ്‌പെസിഫിക്കേഷനുകള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്ക്, അവയുടെ സ്റ്റാറ്റസ് ശരിയാക്കാന്‍ 2025 ഡിസംബര്‍ 31 വരെ ഗ്രേസ് പിരീഡ് ഉണ്ടായിരിക്കും. ഈ സമയപരിധിയില്‍ നടപടികള്‍ ക്രമീകരിച്ചില്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടിവരും.
ഡിസംബര്‍ 31 ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനം ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ പാലിക്കുന്നില്ലെങ്കിലും വാഹന വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് വില്‍ക്കുകയോ ഈ ഗ്രേസ് പിരീഡില്‍, വാഹനങ്ങള്‍ ഷോറൂമുകള്‍ വഴിയോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയോ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും കഴിയും. ഇതില്‍ പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങളും ഉള്‍പ്പെടുന്നു.
എന്നാല്‍ ഗള്‍ഫ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഈ തീയതിക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും വാഹനം പ്രദര്‍ശിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നത് നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
സമയപരിധിക്ക് ശേഷം വാഹനങ്ങള്‍ വില്‍ക്കുകയോ പ്രദര്‍ശിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നത് പൂര്‍ണ്ണമായും നിര്‍ത്തണം, സര്‍ക്കുലര്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും മന്ത്രാലയം പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
