അബുദാബി: പ്രവാസി മലയാളികള്‍ക്ക് നാട്ടിലെത്താന്‍ കുറഞ്ഞ നിരക്കില്‍ സ്‌പെഷ്യല്‍ ഫ്‌ലൈറ്റുമായി അല്‍ഹിന്ദ് ട്രാവല്‍സ്. 200 ദിര്‍ഹത്തിന് (4750 രൂപ) വിമാന ടിക്കറ്റ് നിരക്കില്‍ സ്‌പെഷല്‍ ഫ്‌ലൈറ്റില്‍ യാത്ര ചെയ്യാം. 40 കിലോ ബാഗേജും 7 കിലോ ഹാന്‍ഡ് ബാഗേജ് അലവന്‍സും ഈ ടിക്കറ്റ് നിരക്കില്‍ ലഭിക്കും.
ഫുജൈറയില്‍ നിന്ന് കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 8 വരെയാണ് അല്‍ഹിന്ദ് ട്രാവല്‍സിന്റെ പ്രത്യേക വിമാന സര്‍വീസ്. യാത്രക്കാര്‍ക്കായി ദുബായ്, ഷാര്‍ജ എമിറേറ്റുകളില്‍ നിന്ന് ഫുജൈറയിലേക്കും തിരിച്ചും സൗജന്യ ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അല്‍ഹിന്ദ് ട്രാവല്‍സ് ഹെഡ് ഓഫ് ഓപ്പറേഷന്‍സ് അരുണ്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
സെപ്റ്റംബര്‍ 8നകം കുറഞ്ഞ നിരക്കില്‍ തിരിച്ച് യുഎഇയില്‍ എത്താനും സൗകര്യമുണ്ട്. പ്രത്യേക വിമാനത്തില്‍ കൊച്ചി, കോഴിക്കോട് സെക്ടറില്‍ നിന്ന് ഫുജൈറയിലേക്ക് ഈ മാസം 25 മുതല്‍ സെപ്റ്റംബര്‍ 8 വരെ 999 ദിര്‍ഹത്തിന് ടിക്കറ്റ് ലഭ്യമാകുമെന്നും വിമാനക്കമ്പനി അറിയിച്ചു. നാട്ടില്‍നിന്ന് വരുന്നവര്‍ക്ക് 30 കിലോ ബാഗേജ് ആണ് അനുവദിക്കുക.
ഫുജൈറ-കോഴിക്കോട്, വൈകിട്ട് 4.30, രാത്രി 10.10, ഫുജൈറ-കൊച്ചി, വെളുപ്പിന് 3.00, രാവിലെ 8.30, കൊച്ചി-ഫുജൈറ, രാത്രി 11.10, വെളുപ്പിന് 2.00, കോഴിക്കോട്-ഫുജൈറ, ഉച്ചയ്ക്ക് 12.45, വൈകിട്ട് 3.30 എന്നിങ്ങനെയാണ് സമയക്രമം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
