വിശപ്പിന് അറുതിയില്ല; ഗസയില്‍ എയര്‍ഡ്രോപ് പെട്ടി തലയില്‍ വീണ് 15കാരന്‍ മരിച്ചു

1q 69

ഗസ: ഗസയില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഓരോ ദിവസവും അത്രയധികം വിഷമിക്കുന്ന കാഴ്ചകളാണ് ഗസയില്‍ നിന്ന് പുറത്തുവരുന്നത്. എയര്‍ഡ്രോപ് ചെയ്ത ഭക്ഷണപ്പെട്ടി തലയില്‍ വീണ് 15കാരനായ ഫലസ്തീന്‍ ബാലന്‍ മരിച്ചു.

മധ്യ ഗസയിലെ നെറ്റ്‌സാരിം ഇടനാഴിക്ക് സമീപമാണ് സംഭവം. മുഹന്നദ് സക്കറിയ ഈദ് എന്ന കുട്ടിയാണ് മരിച്ചത്. വിശപ്പടക്കാന്‍ മറ്റുവഴികളില്ലാതെ ഒരു മുന്‍കരുതലും ഇല്ലാതെ സഹായപ്പെട്ടികള്‍ ഇട്ടുകൊടുക്കുമ്പോള്‍ അതിന് അടിയില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഭക്ഷണം എയര്‍ ഡ്രോപ്പ് ചെയ്യുന്നത് കാര്യക്ഷമമല്ലെന്നും ചെലവേറിയതുമാണെന്ന് ഐക്യരാഷ്ട്രസഭ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഈ സംഭവം. പകരം കരമാര്‍ഗം ഗാസയിലേക്ക് മാനുഷിക സഹായം സ്ഥിരമായി വിതരണം ചെയ്യാന്‍ അനുവദിക്കണമെന്ന് ഇസ്രയേലിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനുശേഷം, 23 ഫലസ്തീനികള്‍ ഭക്ഷണപ്പെട്ടി വീണ് കൊല്ലപ്പെടുകയും 124 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading