ജിസിസിയിലെ താമസക്കാര്‍ക്ക് കുവൈത്തില്‍ ഓണ്‍ അറൈവല്‍ വിസ

kuwait al 1

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. ജിസിസി രാജ്യങ്ങളിലെ റസിഡന്‍സി രേഖയുണ്ടെങ്കില്‍ 6 മാസത്തെ സാധുതയുള്ള ടൂറിസ്റ്റ് വിസ ഓണ്‍ അറൈവലാണ് ലഭിക്കുക.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ പ്രവാസികളായ താമസക്കാര്‍ക്ക് വിസ ലഭിക്കും. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫാണ് ഇത് സംബന്ധിച്ച പുതിയ നയം പ്രഖ്യാപിച്ചത്. 2025 ലെ മന്ത്രാലയ ഉത്തരവ് നമ്പര്‍ 1386 പ്രകാരമാണ് ഈ പുതിയ തീരുമാനം. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

പുതിയ നിയമപ്രകാരം, ഏതെങ്കിലും ജിസിസി രാജ്യത്തില്‍ കുറഞ്ഞത് ആറുമാസത്തെ സാധുവായ റെസിഡന്‍സി പെര്‍മിറ്റ് കൈവശമുള്ളവര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്ന സമയത്ത് ടൂറിസ്റ്റ് വിസ നേടാം. 2008 ലെ മന്ത്രാലയ ഉത്തരവ് നമ്പര്‍ 1228-നെ ഇതോടെ റദ്ദാക്കി. പുതിയ നിയമം നടപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും യാത്ര സൗകര്യപ്പെടുത്താനും, കുവൈത്തിലെ ടൂറിസം വളര്‍ത്താനും ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like