ദോഹ: ഖത്തറില്‍ കണ്ടുകെട്ടിയ വാഹനങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ ലേലത്തിലൂടെ വില്‍ക്കുന്നു. സുപ്രീം ജുഡീഷ്യറി കൗണ്‍സിലും (SJC) പബ്ലിക് പ്രോസിക്യൂഷനും ചേര്‍ന്ന് 2025 ഓഗസ്റ്റ് 13 ബുധനാഴ്ച ലേലം സംഘടിപ്പിക്കും. മൂന്ന് ആഡംബര വാഹനങ്ങള്‍ക്കായാണ് സംയുക്ത ലേലം നടത്തുന്നത്.
ലേലം ചെയ്യുന്ന വാഹനങ്ങള്‍ ഇപ്രകാരമാണ്. മെഴ്സിഡസ് GT53, 2020 മോഡല്‍, മൈലേജ് ഏകദേശം 74209 കിലോമീറ്റര്‍. ബിഎംഡബ്ല്യു X5,2015 മോഡല്‍, മൈലേജ് ഏകദേശം 58640 കിലോമീറ്റര്‍. നിസ്സാന്‍ പട്രോള്‍, 2013 മോഡല്‍, മൈലേജ് ഏകദേശം 206702 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ലേലത്തില്‍ വില്‍ക്കുന്നത്.
സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ ‘കോര്‍ട്ട് മസാദത്ത്’ വഴി ലേലത്തില്‍ പങ്കെടുക്കാം. iOS ആപ്പ് സ്റ്റോര്‍/ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍ എന്നിവയില്‍ ആപ്പ് ലഭ്യമാണ്.
ദോഹ പ്രാദേശിക സമയം വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെ ലേലം നടക്കും. ലേലത്തില്‍ പങ്കെടുക്കുന്നതിന് സാധുവായ ഖത്തര്‍ ഐഡി, ഖത്തര്‍ മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കി കോര്‍ട്ട് മസാദത്ത് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
