ഖത്തറില്‍ ലഭിക്കുന്ന കുടിവെള്ളത്തില്‍ ഫ്‌ലൂറൈഡിന്റെ അളവ്; ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ദര്‍

1q 67

ദോഹ: ഖത്തറില്‍ ലഭിക്കുന്ന കുടിവെള്ളത്തിലെ ഫ്‌ലൂറൈഡിന്റെ അളവില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെ (പിഎച്ച്‌സിസി) ആരോഗ്യ വിദഗ്ദര്‍. വെള്ളത്തില്‍ ഫ്‌ലൂറൈഡിന്റെ അളവ് കുറയുന്നത് പല്ലിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും.

ഇത് സംബന്ധിച്ച് കുട്ടികള്‍ക്കും ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്കും ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. ഖത്തറിലെ ജനസംഖ്യയുടെ ഭൂരിഭാഗവും വീട്ടിലായാലും സ്‌കൂളുകളിലായാലും ജോലിസ്ഥലങ്ങളിലായാലും ദൈനംദിന കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സായി കുപ്പിവെള്ളത്തെയാണ് ആശ്രയിക്കുന്നത്” എന്നും പിഎച്ച്‌സിസിയിലെ ഓറല്‍ ഹെല്‍ത്ത് പ്രൊമോഷന്‍ & പ്രിവന്‍ഷന്‍ മാനേജര്‍ ഡോ. നജാത്ത് അല്‍യാഫെയ് എടുത്തുപറഞ്ഞു. എന്നാല്‍ ഈ വെള്ളത്തില്‍ ഭൂരിഭാഗവും ഫ്‌ലൂറൈഡിന്റെ അളവ് കുറവാണ്. ഇത് ദന്തക്ഷയം തടയുന്നതിനുള്ള ഒരു അത്യാവശ്യ ഘടകമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഫ്‌ലൂറൈഡ് പ്രകൃതിദത്തമായി ലഭിക്കുന്ന ഒരു ധാതുവാണ്, ഇത് പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്തുകയും മറ്റ് പല്ലിനുണ്ടാകുന്ന പോട് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ തടയുകയും ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ കുടിവെള്ളത്തില്‍ ഫ്‌ലൂറൈഡ് അളവ് 0.5 മുതല്‍ 1.0 പാര്‍ട്‌സ് പെര്‍ മില്യണ്‍ വരെ ഉണ്ടായിരിക്കണമെന്നാണ് വിദഗ്ദരുടെ ശുപാര്‍ശ.

രാജ്യത്ത് വിതരണം ചെയ്യുന്ന കുപ്പിവെള്ള ബ്രാന്‍ഡുകള്‍ക്കിടയില്‍ ഫ്‌ലൂറൈഡ് അളവില്‍ വ്യാപകമായ വ്യത്യാസം കാണുന്നുവെന്ന് അടുത്തിടെ നടത്തിയ ശാസ്ത്രീയ പഠനങ്ങള്‍ വെളുപ്പെടുത്തി. പല കുപ്പികളിലും ഫ്‌ലൂറൈഡ് അളവ് വെളിപ്പെടുത്തുകയോ തെറ്റായ വിവരങ്ങള്‍ പട്ടികപ്പെടുത്തുകയോ ചെയ്തിട്ടില്ല. ”ഉല്‍പ്പന്ന ലേബലുകളില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന ഫ്‌ലൂറൈഡ് സാന്ദ്രതയും ലബോറട്ടറി വിശകലനത്തിലൂടെ അളക്കുന്ന യഥാര്‍ത്ഥ അളവും തമ്മില്‍ കാര്യമായ പൊരുത്തക്കേട് ഉണ്ടായിരുന്നുവെന്നും ഡോ. അല്‍യാഫെയ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading