പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: ഒമാനില്‍ ഇനിമുതല്‍ റെസിഡന്റ് കാര്‍ഡ് കാലാവധി ഇനി മൂന്ന് വര്‍ഷം വരെ

1q 66

മസ്‌കത്ത്: ഒമാനില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ 3 വര്‍ഷത്തെ സാധുതയുള്ള ഒരു റസിഡന്റ് കാര്‍ഡ് ലഭിക്കും. റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) പ്രവാസി റസിഡന്റ് കാര്‍ഡുകള്‍ക്ക് ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ മൂന്ന് കാലാവധി പ്രഖ്യാപിച്ചു. പൊലീസ്, കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ ഹസ്സന്‍ ബിന്‍ മൊഹ്സിന്‍ അല്‍ ശറൈഖിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഒമാനി പൗരന്മാര്‍ക്കുള്ള ഐഡി കാര്‍ഡുകളുടെ സാധുത 10 വര്‍ഷമായി പുതുക്കുകയും ചെയ്തു.

പുതിയ ഉത്തരവ് പ്രകാരം പ്രവാസികള്‍ക്ക് റസിഡന്റ് കാര്‍ഡ് ലഭിക്കുന്നതിന് ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ ഒപ്ഷന്‍സ് ഉണ്ടാകും. റസിഡന്റ് കാര്‍ഡ് ഉടമ അതിന്റെ കാലഹരണ തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ അത് പുതുക്കണമെന്നും ഉത്തരവില്‍ പറയുന്നു. നഷ്ടപ്പെട്ടതോ കേടായതോ ആയ റസിഡന്റ് കാര്‍ഡിന് പകരം പുതിയത് ലഭിക്കുന്നതിന് 20 റിയാലായിരിക്കും ഇനി നിരക്ക്.

ഒരു വര്‍ഷത്തെ റസിഡന്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്നതിനോ പുതുക്കുന്നതിനോ ഉള്ള ഫീസ് 5 ഒമാനി റിയാലായരിക്കും. രണ്് വര്‍ഷത്തേക്ക് 10 റിയാലും മൂന്ന് വര്‍ഷത്തേക്ക് 15 റിയാലുമാണ് ഫീസ്. നഷ്ടപ്പെട്ടതോ കേടായതോ ആയ കാര്‍ഡ് മാറ്റുന്നതിന് 20 ഒമാനി റിയാലാണ് ഫീസ്. പുതിയ നിയമപ്രകാരം എല്ലാ പ്രവാസികളും റസിഡന്റ് കാര്‍ഡ് കാലഹരണപ്പെട്ടതിന് 30 ദിവസത്തിനുള്ളില്‍ അവരുടെ റസിഡന്റ് കാര്‍ഡുകള്‍ പുതുക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading