ഷാര്‍ജയില്‍ മലയാളി യുവതി അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷിനെതിരെ നടപടി, ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

athulya

ഷാര്‍ജ: ഷാര്‍ജയില്‍ ദുരൂഹസാഹചര്യത്തില്‍ മലയാളി യുവതി അതുല്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയര്‍ ആയിരുന്നു. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് സതീഷ്. ഒരു വര്‍ഷം മുന്‍പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്.

കൊല്ലം സ്വദേശി അതുല്യയെ ഷാര്‍ജയിലെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ്, ചവറ തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പ്രത്യേക എട്ടംഗ സംഘം അന്വേഷിക്കും. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന സംഘത്തിന് മേല്‍നോട്ടം വഹിക്കും. അന്വേഷണത്തിന്റെ ഭാഗമായി, പ്രതി സതീഷിന്റെ ക്രൂരത ചിത്രീകരിച്ച മൊബൈല്‍ ഫോണും കണ്ടെടുക്കും. അതുല്യയുടെ കുടുംബത്തിന്റെ വിശദമായ മൊഴിയും രേഖപ്പെടുത്തും. പ്രതി സതീഷിനെ നാട്ടില്‍ എത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കും.

അതേസമയം അതുല്യയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ഇന്ന് ഷാര്‍ജയില്‍ തുടങ്ങിയേക്കും. ഭര്‍ത്താവ് സതീഷിനെതിരെ ഷാര്‍ജയിലും നിയമ നടപടികള്‍ തുടങ്ങാനാണ് ബന്ധുക്കളുടെ തീരുമാനം. ഇതിനുള്ള നീക്കങ്ങളും തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവ കിട്ടിയാല്‍ നിയമനടപടി തുടങ്ങാനാണ് ഷാര്‍ജയിലുള്ള അതുല്യയുടെ സഹോദരി ഉള്‍പ്പടെ ബന്ധുക്കളുടെ തീരുമാനം. ഇന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവരുമായും കുടുംബം ബന്ധപ്പെടും. കോണ്‍സുലേറ്റ് അംഗങ്ങള്‍ സതീഷിനെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading