ദോഹ: ഖത്തറില്‍ ഫോര്‍ഡ്, ലിങ്കണ്‍, കിയ വാഹനങ്ങളുടെ ചില മോഡലുകള്‍ തിരിച്ചുവിളിക്കുന്നതായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഫോര്‍ഡ്, ലിങ്കണ്‍ വാഹനങ്ങളുടെ അംഗീകൃത ഡീലറായ അല്‍മാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ച് ലിങ്കണ്‍ ഏവിയേറ്റര്‍, നോട്ടിലസ് (2021-2022 മോഡലുകള്‍), ഫോര്‍ഡ് എക്സ്പ്ലോറര്‍, ബ്രോങ്കോ (2021 മോഡല്‍) എന്നിവയാണ് തിരിച്ചുവിളിക്കുന്നത്. എഞ്ചിന്‍ തകരാറിലാകാനും മോട്ടീവ് പവര്‍ നഷ്ടപ്പെടാനും സാധ്യതയുള്ളതിനാലാണ് തിരിച്ചുവിളിക്കുന്നത്.
അല്‍-അത്തിയ മോട്ടോഴ്സുമായി സഹകരിച്ച്, കിയ സ്പോര്‍ട്ടേജ് 2025 മോഡലാണ് തിരിച്ചുവിളിച്ചത്. ഇന്ധന പൈപ്പിലെ ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
