ദോഹ: ഖത്തറിലെ നേഗ അല്‍ ഗരായെനില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുന്നു. പമ്പിംഗ് സ്റ്റേഷന്റെ അത്യാവശ്യ അറ്റകുറ്റപ്പണികള്‍ക്കായി നെഗ അല്‍ ഗരായെനിലേക്കുള്ള സര്‍വീസ് റോഡിന്റെ പ്രവേശന കവാടത്തില്‍ താല്‍ക്കാലികമായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗല്‍ അറിയിച്ചു. ലുസൈല്‍ സ്ട്രീറ്റില്‍ നിന്നുള്ളവരെ റോഡ് അടച്ചിടല്‍ ബാധിക്കും.
രണ്ട് ഘട്ടങ്ങളിലായാണ് അറ്റകുറ്റപ്പണികള്‍ നടത്തുക. ജൂലൈ 24, വ്യാഴാഴ്ച പുലര്‍ച്ചെ 12 മുതല്‍ പുലര്‍ച്ചെ 5 വരെ അഞ്ച് മണിക്കൂര്‍ നേരത്തേക്ക് റോഡ് അടച്ചിടും. ജൂലൈ 25, വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ എട്ട് മണിക്കൂര്‍ നേരത്തേക്കും റോഡില്‍ ഗതാഗതം തടസ്സപ്പെടും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
