വൈറലായ നോയിസിസ് ‘ദുബായ് ചോക്ലേറ്റ്’ തിരിച്ചുവിളിച്ചു

1q 141

ദുബായ്: വൈറലായ നോയിസിസ് ദുബായ് ചോക്ലേറ്റ് തിരിച്ചുവിളിച്ചു. ആരോഗ്യത്തിന് അപകടകരമായ വസ്തുവിന്റെ സാന്നിധ്യത്തെ തുടര്‍ന്നാണിത്.
നോയിസിസ് ദുബായ് ചോക്ലേറ്റ് തിരിച്ചുവിളിക്കുന്നതായി ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (എഫ്എസ്എ) അറിയിച്ചു.

ചേരുവകളുടെ ലേബലില്‍ പട്ടികപ്പെടുത്തിയിട്ടില്ലാത്ത നിലക്കടല കണ്ടെത്തിയതിനെത്തുടര്‍ന്ന് നോയീസ് ഷോകോലാഡെ ലവ് ഓഫ് ദുബായ് ചോക്ലേറ്റ് ബാറുകള്‍ തിരിച്ചുവിളിച്ചത്. 95 ഗ്രാം ചോക്ലേറ്റ് ബാറുകളാണ് തിരിച്ചുവിളിച്ചത്. നിലക്കടല അലര്‍ജിയുള്ള ഉപഭോക്താക്കള്‍ക്ക് ഇത് ഗുരുതരമായ അപകടസാധ്യത ഉണ്ടാക്കുമെന്നാണ് കണ്ടെത്തല്‍.

യുകെയിലുടനീളമുള്ള കടകളില്‍ ഈ ചോക്ലേറ്റിന്റെ വില്‍പ്പന നിര്‍ത്തിവെക്കാനും പിന്‍വലിക്കാനും അതോറിറ്റി നിര്‍ദേശിച്ചു. ഈ ഉല്‍പ്പന്നം വാങ്ങരുത്, വാങ്ങിയിട്ടുണ്ടെങ്കില്‍, പ്രത്യേകിച്ച് നിലക്കടല അലര്‍ജിയുള്ളവര്‍ കഴിക്കരുതെന്നും ഫുഡ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

അതേസമയം ചില ചോക്ലേറ്റ് ഉല്‍പ്പന്നങ്ങള്‍ യുകെയില്‍ വില്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലാത്തതിനാല്‍ അവയില്‍ പൂര്‍ണ്ണമായ ചേരുവകളുടെ പട്ടികയോ അലര്‍ജി ഉണ്ടാക്കുന്ന ലേബലിംഗോ ഇല്ലായിരിക്കാം എന്നും ഏജന്‍സി അഭിപ്രായപ്പെട്ടു. ചില ബാറുകളില്‍ യുകെ വിപണിയില്‍ അനുവദനീയമല്ലാത്ത അഡിറ്റീവുകളും നിറങ്ങളും അടങ്ങിയിരിക്കാമെന്നും അതോറിറ്റി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading