വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സിരാസംബന്ധമായ ക്രോണിക് വീനസ് ഇന്‍സഫിഷ്യന്‍സി രോഗാവസ്ഥയുണ്ടെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. ട്രംപിന്റെ കൈയില്‍ കറുത്ത പാടുകള്‍ കാണുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗികമായി വിശദീകരണം.
സിരകള്‍ തകരാറിലാവുകയും രക്തം പിന്നിലേക്ക് ഒഴുകുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ക്രോണിക് വീനസ് ഇന്‍സഫിഷ്യന്‍സി (സിവിഐ). കാലുകളില്‍ രക്തം കെട്ടിക്കിടക്കുന്നതിനും സിരകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു. ഈ രോഗമുള്ളവര്‍ക്ക് കാലുകളില്‍ വേദനയോ തരിപ്പോ ഉണ്ടാകാം. ദീര്‍ഘനേരം നിന്നാല്‍ ക്ഷീണം അനുഭവപ്പെടാം. പ്രത്യേകിച്ച് കണങ്കാലിന് ചുറ്റും വീക്കം ഉണ്ടാവാനും സാധ്യതയുണ്ട്. നരത്തേ ട്രംപിന്റെ കാലുകളില്‍ വീക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ പരിശോധനകള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രോണിക് വീനസ് ഇന്‍സഫിഷ്യന്‍സി എന്ന രോഗാവസ്ഥ കണ്ടെത്തിയത്.
നിലിവല്‍ ആരോഗ്യത്തില്‍ ആശങ്കകളില്ലെന്നും 70 വയസ്സിന് മുകളിലുള്ളവരില്‍ ഈ രോഗം സാധാരണമാണെന്നും വൈറ്റ് ഹൗസ് ഡോക്ടര്‍ ഷോണ്‍ ബാര്‍ബബെല്ല പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
