അബുദാബി: യുഎഇയില്‍ പാനീയങ്ങള്‍ക്ക് ഷുഗര്‍ ടാക്‌സ് ഏര്‍പ്പെടുത്താന്‍ തീരുമാനം. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. 2026 തുടക്കം മുതല്‍ യുഎഇയില്‍ ഡ്രിങ്ക്‌സുകള്‍ക്ക് ഷുഗര്‍ ടാക്‌സ്( പഞ്ചസാര നികുതി) ഏര്‍പ്പെടുത്തും.
പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ (എസ്എസ്ബി) എക്‌സൈസ് നികുതി ചട്ടക്കൂടിലാണ് പുതിയ നികുതി യുഎഇ ധനകാര്യ, ഫെഡറല്‍ നികുതി അതോറിറ്റി (എഫ്ടിഎ) ഏര്‍പ്പെടുത്തുന്നത്. പുതിയ നികുതി നിലവില്‍ വരുന്നതോടെ ഒരു ലിറ്റര്‍ പാനീയത്തിന്റെ നികുതിയെ 100 മില്ലിയിലെ പഞ്ചസാരയുടെ അളവുമായി നേരിട്ട് ബന്ധിപ്പിക്കും. അതായത് പാനീയത്തില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് കൂടുന്നതിനനുസരിച്ച് നികുതിയും വര്‍ദ്ധിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
