ദോഹ: ഖത്തറില്‍ തൊഴില്‍ തട്ടിപ്പിനിരയായ സ്ത്രീകളെ ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍ നാട്ടിലേക്ക് തിരിച്ചയക്കും. തൊഴില്‍ വാഗ്ദാനം നല്‍കി രാജ്യത്ത് എത്തിച്ച രണ്ട് ഇന്ത്യന്‍ സ്ത്രീകളെയാണ് ദോഹയിലെ ഇന്ത്യന്‍ എംബസി ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നത്. ഇതിനുള്ള സൗകര്യമൊരുക്കിയതായി എംബസി സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. യുവതികള്‍ തൊഴില്‍ത്തട്ടിപ്പിന് ഇരയായി ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു.
അതേസമയം സ്ത്രീകളുടെ വിശദവിവരങ്ങള്‍ എംബസി പുറത്തുവിട്ടിട്ടില്ല. ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നും വിവരങ്ങള്‍ ലഭ്യമല്ല. ഇക്കഴിഞ്ഞ ഏപ്രിലിലും തൊഴില്‍ തട്ടിപ്പില്‍ ഖത്തറില്‍ കുടുങ്ങിയ ആറ് സ്ത്രീകളേയും എംബസി ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
