ദോഹ : ഖത്തറിലെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) സേവനങ്ങൾ ഇനി മൊബൈൽ ഫോണിലൂടെയും ലഭ്യമാകും. എച്ച്എംസിയുടെ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഇന്ന് പുറത്തിറക്കി. ‘LBAIH’ എന്ന മൊബൈൽ ആപ്പിലൂടെ രോഗികൾക്ക് ഓൺലൈനായും എളുപ്പത്തിലും മെഡിക്കൽ സേവനങ്ങൾ ഇനിമുതൽ ലഭിക്കും.
അപ്പോയിന്റ്മെന്റ് എടുക്കാനും ക്യാൻസൽ ചെയ്യാനും ആപ്പിലൂടെ സാധിക്കും. നേരത്തെയുള്ള മെഡിക്കൽ രേഖകൾ ആക്സസ് ചെയ്യാനും കഴിയും. രോഗിയുടെ മെഡിക്കൽ പരിശോധനാ ഫലങ്ങളും ആപ്പിലൂടെ ഇനിമുതൽ ലഭിക്കും.
ആപ്പ് സ്റ്റോറിലൂടെയും പ്ലേ സ്റ്റോറിലൂടെയും മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
