ദോഹ: ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റിന് സാധ്യത. ഇന്ന്, ജൂലൈ 20, ഞായറാഴ്ച വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് നിന്ന് ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
പകല്‍മുഴുവന്‍ കാറ്റ് തുടരും. താപനിലയും ഉയരും. പകല്‍സമയത്ത് ദോഹയില്‍ താപനില 43 ഡിഗ്രി വരെ എത്തും. ചിലസമയത്ത് കാലാവസ്ഥ മേഘാവൃതമായിരിക്കാനും സാധ്യതയുണ്ട്.
കടല്‍തീരത്തും ശക്തമായ കാറ്റ് വീശും. കാറ്റിന്റെ വേഗത 10-20 നോട്ട് വേഗതില്‍ വീശിയേക്കാം. തിരമാലകള്‍ നാല് അടിവരെ ഉയരാം. അതേസമയം സമുദ്ര മുന്നറിയിപ്പ് നല്‍കിയിട്ടില്ല. യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
