യാത്രക്കാരന്റെ പവര്‍ബാങ്കിന് തീ പിടിച്ചു, ബോയിംഗ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ്

1q 55

ഫ്‌ലോറിഡ: യാത്രക്കാരിലൊരാള്‍ കൊണ്ടുവന്ന പോര്‍ട്ടബിള്‍ ബാറ്ററിയില്‍ നിന്ന് തീ പടര്‍ന്നു. ക്യാബിനുള്ളില്‍ പുക നിറഞ്ഞതോടെ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. ഡെല്‍റ്റ എയര്‍ ലൈനിന്റെ ബോയിംഗ് വിമാനമാണ് ഫ്‌ലോറിഡയിലെ ഫോര്‍ട്ട് മിയേഴ്‌സില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. ഡെല്‍റ്റയുടെ 1334 ബോയിംഗ് 757-200 ട്വിന്‍ജെറ്റ് വിമാനത്തിലാണ് സംഭവം.

അറ്റ്‌ലാന്‍യില്‍ നിന്ന് പുറപ്പെട്ട ഡെല്‍റ്റ വിമാനം ഫോര്‍ട്ട് ലൌഡര്‍ഡേലിലേക്ക് പോകുന്നതിനിടയിലാണ് ക്യാബിനില്‍ പുക നിറഞ്ഞത്. ക്യാബിന്‍ ക്രൂ ജീവനക്കാര്‍ ഉടന്‍ തന്നെ അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കിയെങ്കിലും വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു. യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പവര്‍ ബാങ്കാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.

ക്യാബിനില്‍ പുക നിറഞ്ഞതോടെ യാത്രക്കാരും പരിഭ്രാന്തിയിലായി. പിന്നാലെ എമര്‍ജന്‍സി അറിയിപ്പ് നല്‍കി വിമാനം ഫ്‌ലോറിഡയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ക്യാബിന്‍ ക്രൂ ജീനക്കാരുടെ വേഗത്തിലുള്ള ഇടപെടലിന് അഭിനന്ദിക്കുന്നതായും യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടിന് ക്ഷമാപണം നടത്തുന്നതായും ഡെല്‍റ്റ എയര്‍ലൈന്‍ പ്രസ്താവനയില്‍ വിശദമാക്കി. തിങ്കളാഴ്ച രാവിലെ 8.48നായിരുന്നു 185 യാത്രക്കാരും ആറ് ക്രൂ ജീവനക്കാരും അടങ്ങുന്ന വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading