ദോഹ: ഖത്തറില്‍ ഹിമ്യാന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആപ്പിള്‍ പേ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. സ്‌റ്റോറിലും ആപ്പിലും ഓണ്‍ലൈനിലും പണമടയ്ക്കാനുള്ള സുരക്ഷിതവും എളുപ്പവുമായ മാര്‍ഗമാണ് ആപ്പിള്‍ പേ.
ഇന്‍ സ്റ്റോര്‍ പേയ്‌മെന്റിന്, ഉപയോക്താക്കള്‍ സൈഡ് ബട്ടന്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് കോണ്‍ടാക്ടാറ്റിലെ പേയ്‌മെന്റ് നടത്താന്‍ അവരുടെ ആപ്പിള്‍ വാച്ചോ ഐഫോണോ പേയ്‌മെന്റ് ടെര്‍മിനലിന് സമീപത്ത് വെയ്ക്കണമെന്ന് ക്യൂസിബി അറിയിച്ചു. ഫേസ് ഐഡി/ പാസ്‌കോഡ്, ഒടിപി എന്നിവ ഉപയോഗിക്കുന്നതിനാല്‍ ആപ്പിള്‍ പേ വഴിയുള്ള ഇടപാടുകള്‍ സുരക്ഷിതമാണ്.
പലചരക്ക് കടകള്‍, ഫാര്‍മസികള്‍, റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ആപ്പിള്‍ പേ സ്വീകരിക്കും. ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച്, മാക് എന്നിവയില്‍ ആപ്പിള്‍ പേ ഉപയോഗിക്കാനാവും.
ആപ്പിള്‍ പേയില്‍ ക്രെഡിറ്റ്, ഡെബിറഅറ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ വ്യക്തിഗത, ബാങ്ക് വിവരങ്ങള്‍ സുരക്ഷിതമായിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
