ദോഹ: ഖത്തറിലെ വനിതാ പ്രവാസികള്‍ക്കായി സൗജന്യമായി മൂന്ന് മാസത്തെ ഇംഗ്ലീഷ് ഭാഷാ കോഴ്‌സ് നടത്തുന്നു. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (UN Migration )നും ഖത്തറിലെ കാര്‍ണഗീ മെലോണ്‍ സര്‍വകലാശാലയും സംയുക്തമായാണ് ത്രൈമാസ സൗജന്യ ഇംഗ്ലീഷ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.
രാജ്യത്തെ ഗാര്‍ഹിക-ക്ലീനിംഗ് തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കിയാണ് മൂന്ന് മാസ ഇംഗ്ലീഷ് പരിജ്ഞാന കോഴ്‌സാണ് നടത്തുന്നത്. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയായിരിക്കും ക്ലാസുകള്‍.
കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ച് ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റും ലഭിക്കും. കോഴ്‌സിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ക്ലാസ് ആരംഭിക്കുന്ന തീയതി, സ്ഥലം എന്നിവയെക്കുറിച്ച് രജിസ്റ്റര്‍ ചെയ്യുന്നവരെ പിന്നീട് അറിയിക്കും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
