ദോഹ: വ്യോമാതിര്‍ത്തി അടച്ചതിന് പിന്നാലെ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെയാണ് വിമാനക്കമ്പനി ഇക്കാര്യം അറിയിച്ചത്.
ബാധിച്ച യാത്രക്കാരെ പിന്തുണയ്ക്കുന്നതിനായി ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളുമായി അടുത്ത് പ്രവര്‍ത്തിക്കുമെന്നും വ്യോമാതിര്‍ത്തി തുറക്കുമ്പോള്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയെന്നും കമ്പനി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
