നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

interior

ദോഹ: ഖത്തറില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഉത്തരവാദിത്തത്തിന് അനുസൃതമായി, രാജ്യത്തെ സുരക്ഷ സുസ്ഥിരമായി തുടരുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ കിംവദന്തികള്‍ വിശ്വസിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം പ്രസ്താവനയില്‍ നിര്‍ദേശിച്ചു. ഔദ്യോഗികമായി പുറത്തുവിടാത്ത വിവരങ്ങള്‍ പങ്കിടരുത്. വിവരങ്ങളുടെ കൃത്യത പരിശോധിക്കാന്‍ അംഗീകൃത ഔദ്യോഗിക സ്‌ത്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, സംഭവവികാസങ്ങള്‍ നിരീക്ഷിക്കാനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജീവിതത്തിന്റെ സാധാരണ നില നിലനിര്‍ത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ആഭ്യന്തര മന്ത്രാലയം പൂര്‍ണ്ണമായും തയ്യാറാണ്, ജാഗ്രത പാലിക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading