എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴിതിരിച്ചുവിട്ടു, ഇന്‍ഡിഗോ സര്‍വീസിലും മാറ്റം

FLIGHT 2

ദോഹ: ഖത്തറിലെ വ്യോമപാത അടച്ചത് വിമാനസര്‍വീസുകളെ സാരമായി ബാധിച്ചു. ദുബായ്, ദോഹ, ബഹ്റൈന്‍, ദമ്മാം, അബുദാബി, കുവൈത്ത്, റാസല്‍ഖൈമ, എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതായി ഇന്‍ഡിഗോ വിമാനക്കമ്പനി അറിയിച്ചു. ഇവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്.

നിലവിലെ സ്ഥിതിഗതികള്‍ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കും. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. ബാധിക്കപ്പെട്ട ഉപഭോക്താക്കള്‍ ഞങ്ങളുടെ വെബ്സൈറ്റിലോ ആപ്പിലോ അവരുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും ഓണ്‍ലൈനില്‍ ലഭ്യമായ ഇതര യാത്രാ ഓപ്ഷനുകള്‍ ശ്രദ്ധിക്കണമെന്നും വിമാനക്കമ്പനി നിര്‍ദ്ദേശിച്ചു.

കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മസ്‌കത്തിലേക്ക് തിരിച്ചുവിട്ടു, കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനവും തിരിച്ചുവിട്ടു. ഖത്തറിലേക്ക് മറ്റ് വിമാനങ്ങളൊന്നുമില്ല. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് യാത്രക്കാരുടേയും ജീവനക്കാരുടെയും സുരക്ഷയക്ക് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു.

അതേസമയം ഖത്തറിലെ സുരക്ഷാ സ്ഥിതി സുസ്ഥിരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading