ഓൺലൈനിലൂടെ ടയർ ഓർഡർ ചെയ്തു, കിട്ടിയത് പഴകിയ ടയർ; പ്രവാസിക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിധി

InShot 20250620 131404812

ഓൺലൈനിലൂടെ ടയർ വാങ്ങിയപ്പോൾ പഴയ ടയറുകൾ കിട്ടിയ സംഭവത്തിൽ പ്രവാസിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. 10,000 രൂപയും കോടതിച്ചെലവിനത്തിൽ 5,000 രൂപയും 45 ദിവസത്തിനകം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. എലപ്പുള്ളി പള്ളത്തേരി സ്വദേശി എം.എസ്.ശ്രീകാന്താണ് ഓൺലൈൻ വ്യാപാര ആപ്പിനെതിരെ കേസ് കൊടുത്തത്. മാസങ്ങളോളം നീണ്ട നിയമ പോരാട്ടമാണ് ഒടുവിൽ വിജയിച്ചത്.

2024 ഓഗസ്റ്റ് 7നാണ് ശ്രീകാന്ത് ഓൺലൈൻ ആപ് വഴി 4 കാർ ടയറുകൾ ബുക്ക് ചെയ്തത്. 9 ദിവസം കഴി‍ഞ്ഞ് ലഭിച്ചത് പഴകിപ്പൊട്ടിയ ഒരു ടയർ മാത്രമായിരുന്നു. മറ്റു 3 ടയറുകൾ ‌നൽകിയുമില്ല. 13,000 രൂപയാണു ടയറുകൾ വാങ്ങാൻ ചെലവിട്ടത്. ബാക്കി 3 ടയറുകൾ ലഭിക്കാത്തതിനാൽ അതിന്റെ പണം തിരികെ ലഭിക്കാനായി ശ്രമിച്ചെങ്കിലും, പൊട്ടിയ പഴഞ്ചൻ ടയർ തിരിച്ചെടുക്കാൻ ആപ് അധികൃതർ തയാറായില്ല. പിന്നീട് തുക തിരികെ ലഭിച്ചെങ്കിലും ഇതിനായുണ്ടായ സമയനഷ്ടവും ജോലിയെ ബാധിച്ചതും കേസിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading