ദുബായ്: ദുബായ് -ഇന്ത്യ സർവീസുൾപ്പടെ നിരവധി ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. ദുബായിൽ നിന്നും ചെന്നൈയിലേക്കുള്ള AI906, ഹൈദരാബാദിലേക്കുള്ള AI2204 വിമാനങ്ങൾ റദ്ദ് ചെയ്തു.
ഡൽഹി -മെൽബൺ AI308, പൂനെ-ഡൽഹിAI874, അഹമ്മദാബാദ്-ഡൽഹി AI456, ഹൈദരാബാദ്-മുംബൈ AI-2872, ചെന്നൈ-മുംബൈ AI571 വിമാന സർവീസുകളും റദ്ദാക്കി.
കഴിഞ്ഞയാഴ്ചയുണ്ടായ എയർഇന്ത്യ വിമാന അപകടത്തെ തുടർന്നുള്ള സുരക്ഷാ പരിശോധനകളും സാങ്കേതിക തടസ്സങ്ങളും ചൂണ്ടിക്കാട്ടിയാണ് സർവീസുകൾ റദ്ദാക്കിയത്. 15 ശതമോനത്തോളം വിമാന സർവീസുകൾ വെട്ടിക്കുറക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
