ഡൽഹി: എയർ ഇന്ത്യ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നിർദേശം. 15%ത്തോളം വരുന്ന അന്താരാഷ്ട്ര സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. ജൂലൈ പകുതി വരെയാണ് സർവീസുകൾ വെട്ടിക്കുറച്ചത്.
അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് സർവീസുകൾ കുറച്ചത്. ഇതോടെ ആറ് ദിവസത്തിനുള്ളിൽ എയർ ഇന്ത്യ റദ്ദാക്കിയ സർവീസുകളുടെ എണ്ണം 83 ആയി. അതേസമയം ബുക്ക് ചെയ്ത ടിക്കറ്റിന്റെ തുക റീഫണ്ട് ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
