ജോയിൻ ചെയ്യാന്‍ സമ്മതിച്ചില്ല, തൊഴിലാളിക്ക് കമ്പനി 26 ലക്ഷം രൂപ നല്‍കണമെന്ന് കോടതി

court

അബുദാബി:ജോലിക്കായുള്ള ഓഫർ ലെറ്റർ ലഭിച്ചിട്ടും ജോയിൻ ചെയ്യാൻ സാധിക്കാതിരുന്ന ആള്‍ക്ക് 26 ലക്ഷം രൂപ നൽകാൻ കമ്പനിക്ക് നിർദേശം നൽകി കോടതി. ഓഫർ ലെറ്റർ നല്‍കിയ ശേഷം ജോലിയിലേക്ക് ജോയിൻ ചെയ്യാൻ കമ്പനി സമ്മതിക്കാതിരുന്നു എന്ന് ചൂണ്ടിക്കാട്ടി തൊഴിലാളി പരാതി നൽകിയിരുന്നു.

കഴിഞ്ഞ വർഷം നവംബറിലായിരുന്നു ജോലിയിലേക്ക് പ്രവേശിക്കേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ജോയിനിങ് ഡേറ്റ് മാറ്റിവെച്ചുകൊണ്ടിരുന്നു. ശമ്പളവും ലഭിച്ചില്ല. തുടർന്ന് തൊഴിലാളി കോടതിയെ സമീപിക്കുകയായിരുന്നു. തെളിവുകൾ പരിശോധിച്ച ശേഷം കോടതി ജീവനക്കാരന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു.

2024 നവംബര്‍ ഈ വർഷം ഏപ്രിൽ വരെയുള്ള കാലയളവിലെ ശമ്പളമാണ് പരാതിക്കാരൻ ആവശ്യപ്പെട്ടാണ് തൊഴിലാളി പരാതി നൽകിയത്. താനുമായി കമ്പനി കരാറിൽ ഒപ്പിട്ടിരുന്നുവെന്നും അത് പ്രകാരം മാസം 24,000 ദിർഹമായിരുന്നു പാക്കേജെന്നും പരാതിക്കാരൻ പറയുന്നു.

അതേസമയം തൊഴിൽ വൈകുവാനുള്ള കാരണം കമ്പനിയുടേതാണെന്ന് വേജ് റിപ്പോർട്ടിൽ നിന്നും, തൊഴിൽ കരാറിൽ നിന്നും മറ്റ് രേഖകളില്‍ നിന്നുമെല്ലാം വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ പരാതിക്കാരൻ ലീവെടുത്തത് പോയതാണെന്ന് കമ്പനി വാദിച്ചെങ്കിലും കോടതി വാദങ്ങളെല്ലാം നിരസിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading