റിായദ്: സൗദി അറേബ്യയിലെ ഹോട്ടലുകളില്‍ ഭക്ഷണത്തിലെ ചേരുവകള്‍, കഫീന്‍, കലോറി എന്നിവ വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കി. അടുത്ത മാസം മുതല്‍ നിര്‍ബന്ധമായും ഭക്ഷണത്തിലെ ഘടകങ്ങള്‍ പരസ്യപ്പെടുത്തിയുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കണമെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് അവര്‍ കഴിക്കുന്ന ഭക്ഷണം സംബന്ധിച്ച് കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഉയര്‍ന്ന അളവില്‍ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ സമീപം അക്കാര്യം പ്രത്യേകം രേഖപ്പെടുത്തണം. പാനീയങ്ങളിലെ കഫീന്റെ അളവ് എത്രയാണ്, ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്ന കലോറി, അവ എരിച്ചു കളയാന്‍ എത്ര സമയം എടുക്കും തുടങ്ങിയ വിവരങ്ങളും മെനുവില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഭക്ഷണശാല ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ കഫീന്‍ കാല്‍ക്കുലേറ്റര്‍ ഇതിനായി ഉപയോഗിക്കാമെന്നും അതോറിറ്റി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
