ഫുജൈറ: യുഎഇയില്‍ പിണങ്ങിപ്പോയ കുടുംബത്തെ തിരികെ കൊണ്ടുവരാനും ഭാര്യയില്‍ നിന്നും സ്‌നേഹം കിട്ടാനുമായി മന്ത്രവാദിനിയുടെ സഹായം തേടിയ യുവാവിന് ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഫുജൈറ കോടതിയാണ് ശിക്ഷ വിധിച്ചത്. മന്ത്രവാദം നടത്തുന്നതിനായി വാട്‌സ് ആപ്പ് വഴി ഭാര്യയുടെയും കുടുംബത്തിന്റെയും സ്വകാര്യ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
ഭാര്യയുടെയും കുടുംബത്തിന്റെയും സ്വകാര്യത ലംഘിച്ചതിനും മന്ത്രവാദത്തില്‍ ഏര്‍പ്പെട്ടതിനുമാണ് ശിക്ഷ. ഭര്‍ത്താവ് തനിക്കും കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും മേല്‍ ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഭാര്യ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്നാണ് പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരുന്നതിനായി സോഷ്യല്‍ മീഡിയയിലൂടെ ഒരു അറബ് സ്ത്രീയെ കണ്ടെത്തുകയും ഇതിനായി 20,000 ദിര്‍ഹം നല്‍കുകയും ചെയ്തു. കൂടാതെ കരാര്‍ പ്രകാരം ഭാര്യയോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും ഇയാളുടെ ഒരു വീഡിയോയും ഇരുവരുടെയും ഫോണ്‍ നമ്പറും അയച്ചുകൊടുത്തു.
വീണ്ടും അറബ് സ്ത്രീ വീണ്ടും ഇയാളോട് 25,000 ദിര്‍ഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ അറബ് സ്ത്രീ ഇയാള്‍ അയച്ചിരുന്ന ചിത്രങ്ങളും സന്ദേശങ്ങളും ഇയാളുടെ ഭാര്യക്ക് അയച്ചുകൊടുക്കുമെന്ന രീതിയില്‍ ഭീഷണി ഉയര്‍ത്തി. എന്നാല്‍, ഭീഷണി വകവെക്കാതെ ഇയാള്‍ 10,000 ദിര്‍ഹം നല്‍കി മറ്റൊരു മന്ത്രവാദിനിയുടെ സഹായം തേടി. അതും പരാജയപ്പെട്ടതോടെ മൂന്നാമത് മറ്റൊരു മന്ത്രവാദിനിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
