മൊബൈല്‍ റീചാര്‍ജ് ചെയ്തു, പ്രവാസിക്ക് അക്കൗണ്ടില്‍ നിന്നും നഷ്ടപെട്ടത് രണ്ടര ലക്ഷത്തിലധികം രൂപ

1q 98

കുവൈത്ത് സിറ്റി: കുവൈത്തില്‍ തട്ടിപ്പിലൂടെ പ്രവാസിക്ക് രണ്ടര ലക്ഷത്തിലധികം രൂപ നഷ്ടമായി. ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് തുക നഷ്ടമായത്. പണം നഷ്ടപ്പെട്ടതായി കാണിച്ച് ജഹ്‌റ പോലീസ് സ്റ്റേഷനില്‍ പ്രവാസി പരാതി നല്‍കിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജഹ്‌റ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് തന്റെ മൊബൈല്‍ ഫോണ്‍ ബാലന്‍സ് തീര്‍ന്നുപോയെന്ന് മനസ്സിലാക്കിയത്. ജഹ്‌റയിലെ ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ അദ്ദേഹം പോയിരുന്നു. അവിടെ അഞ്ച് ദിനാര്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാന്‍ അദ്ദേഹം കടയിലെ ജീവനക്കാരനോട് ആവശ്യപ്പെട്ടു. ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയാതെ വരികയും കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ ഇയാള്‍ കടയിലെ ജീവനക്കാരനോട് പിന്നീട് റീച്ചാര്‍ജ് ചെയ്താല്‍ മതിയെന്ന് ആവശ്യപ്പെട്ട് തിരികെ പോവുകയുമായിരുന്നു.

ഇതിനായി തന്റെ ബാങ്ക് കാര്‍ഡും പിന്‍ നമ്പറും നല്‍കി. റീചാര്‍ജ് പൂര്‍ത്തിയായെങ്കിലും അടുത്ത ദിവസം രാവിലെ തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍, രാത്രി ഒറ്റയടിക്ക് 12 അനധികൃത പിന്‍വലിക്കലുകള്‍ നടത്തിയതായി പ്രവാസി കണ്ടെത്തി. അദ്ദേഹം ഉടന്‍ തന്നെ ബാങ്കിലേക്ക് എത്തി അന്വേഷിച്ചു. അവിടെ 12 വ്യത്യസ്ത ഇലക്ട്രോണിക് ഇടപാടുകളിലൂടെയോ ലിങ്കുകളിലൂടെയോ തന്റെ അക്കൗണ്ടില്‍ നിന്ന് മൊത്തം 10,200 കുവൈത്തി ദിനാറാണ് പോയതെന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതിയില്‍ പറഞ്ഞിട്ടുള്ള കടയിലെ ജീവനക്കാരനെ കസ്റ്റഡിയിലെടുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading