കുവൈത്ത് സിറ്റി: കുവൈത്തില്‍ റസിഡന്‍സ് വീസ സ്റ്റാംപിങ്ങിന് നിര്‍ബന്ധമാക്കിയ എച്ച്‌ഐവി പരിശോധനയില്‍ അയോഗ്യരാകുന്നവര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി നാടുകടത്തുമെന്ന് ആരോഗ്യമന്ത്രാലയം. അവ്യക്തമായ പരിശോധനാ ഫലമാണു ലഭിച്ചതെങ്കില്‍ 2 ആന്റിബോഡി പരിശോധനകള്‍ക്കു കൂടി വിധേയരാക്കും. ഇവയിലും പരാജയപ്പെട്ടാല്‍ തിരിച്ചയയ്ക്കും.
നിലവിലുള്ളവരുടെ റസിഡന്‍സ് വീസ പുതുക്കുമ്പോഴും പുതുതായി തൊഴില്‍ വീസയില്‍ എത്തുന്നവര്‍ക്കും ഇതു ബാധകമാണ്. പൊതുജനാരോഗ്യം ഉറപ്പാക്കി സമൂഹത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു നിയമം കര്‍ശനമാക്കിയതെന്നു മന്ത്രാലയം വിശദീകരിച്ചു. മാതൃരാജ്യത്ത് നിന്ന് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമേ കുവൈത്തില്‍ റസിഡന്‍സ് വീസയില്‍ എത്താനാകൂ. എന്നാല്‍ ഇങ്ങനെ എത്തുന്നവരെ കുവൈത്തില്‍ വീണ്ടും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
