ദോഹ: ഖത്തറില്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ ശക്തമായ കാറ്റിന് സാധ്യത. മെയ് 6, ചൊവ്വാഴ്ച മുതല്‍ ശക്തമായ കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വാരാന്ത്യം വരെ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് പ്രതീക്ഷിക്കുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു.
കാറ്റിനൊപ്പം പൊടിപടലങ്ങള്‍ക്കും സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ തിരശ്ചീന ദൃശ്യപരതയെ തടസ്സപ്പെടുത്താനും സാധ്യതയുണ്ട്. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം. ഈ കാലയളവില്‍ സമുദ്ര മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
