ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്; ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം

1q 53

ദോഹ: ഖത്തറില്‍ പൊടിക്കാറ്റ് ശക്തം. പൊടിക്കാറ്റില്‍ പാലിക്കേണ്ട ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു.

  • പൊടി അകത്തേക്ക് കയറാതെ വീടുകളുടേയും മറ്റ് കെട്ടിടങ്ങളുടേയും വാതിലുകളും ജനലുകളും അടയ്ക്കുക.
    പൊടിക്കാറ്റിന് ശേഷം വൃത്തിയായി വീട് വൃത്തിയാക്കുക.
  • അനാവശ്യ സാഹചര്യങ്ങളില്‍ വീടിന് പുറത്തേക്ക് പോകുന്നത് ഒഴിവാക്കുക. പരമാവധി വീട്ടില്‍ തന്നെ തുടരുക, പ്രത്യേകിച്ച് പ്രായമായവരും ആസ്ത്മയുള്ളവരും
  • പുറത്തേക്ക് പോകുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക. അല്ലെങ്കില്‍ ടിഷ്യു ഉപയോഗിച്ച് മൂക്കും വായും മൂടുക. ഉപയോഗിച്ച മാസ്‌കും മറ്റ് വസ്തുക്കളും വീണ്ടും ഉപയോഗിക്കരുത്.
  • കണ്ണിലേക്ക് പൊടി അടിക്കാതെ സുരക്ഷിത ഗ്ലാസുകള്‍ (സണ്‍ ഗ്ലാസ്) ധരിക്കുക.
  • കണ്ണുകള്‍ തിരുമുന്നത് ഒഴിവാക്കുക.
  • ഇടയ്ക്കിടെ മുഖം നന്നായി കഴുകുക. ഇത് പൊടിപടലങ്ങള്‍ ശ്വാസകോശത്തിലേക്ക് പോകുന്നത് തടയും
  • ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക
  • കാലാവസ്ഥാ മാറ്റങ്ങള്‍ കൃത്യമായി പരിശോധിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading