ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന അസാധാരണമായ കാലാവസ്ഥയില്‍ തൊഴിലുടമകള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴില്‍ സുരക്ഷയും ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാനും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്ന സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ആവശ്യമായ സംരക്ഷണ നടപടികള്‍ നല്‍കണമെന്നും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
രാജ്യത്ത് നിലവില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് അനുഭവപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി ഇന്ന്, ഏപ്രില്‍ 15 ചൊവ്വാഴ്ച ഖത്തറിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റില്‍ ദൃശ്യപരതയും കുറവാണ്. ഈ സാഹചര്യത്തിലാണ് മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
