ഡല്‍ഹി: എയര്‍ഇന്ത്യ വിമാനത്തില്‍ കാലിന് ഒടിവുള്ള തന്റെ ഭാര്യയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത വീല്‍ചെയര്‍ കിട്ടാതിരുന്നതിനെ പരസ്യമായി വിമര്‍ശിച്ച് കൊമേഡിയന്‍ വീര്‍ ദാസ്. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് വീര്‍ ദാസിന്റെ പ്രതികരണം. മുംബൈയില്‍ നിന്ന് AI816 വിമാനത്തില്‍ ഡല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം.
50,000 രൂപ നല്‍കി സര്‍വീസ് മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. എന്നിട്ടും ക്യാബിന്‍ ക്രൂവില്‍ നിന്നോ ഗ്രൗണ്ട് സ്റ്റാഫില്‍ നിന്നോ യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്നും ഭാര്യക്ക് വിമാനത്തിന്റെ പടികള്‍ ഇറങ്ങേണ്ടി വന്നുവെന്നും വീര്‍ദാസ് പോസ്റ്റില്‍ പറയുന്നു.
രണ്ടു പേര്‍ക്കും ചേര്‍ത്ത് ഒരു ലക്ഷം രൂപ നല്‍കി പ്രണാം മീറ്റ്-ആന്‍ഡ്-ഗ്രീറ്റ് സേവനങ്ങള്‍ ബുക്ക് ചെയ്തിരുന്നു. പ്രീമിയം ടിക്കറ്റിന്റെ പണം നല്‍കിയിട്ടും ഒടിഞ്ഞ ടേബിള്‍, ഒടിഞ്ഞ ലെഗ് റെസ്റ്റുകള്‍, റിക്ലൈന്‍ പൊസിഷനില്‍ സ്റ്റക്ക് ആയിപ്പോയ ഒരു സീറ്റ് എന്നിങ്ങനെയാണ് ഇരുവര്‍ക്കും ലഭിച്ചതെന്നും വീര്‍ ദാസ് പോസ്റ്റില്‍ വിമര്‍ശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
