ദോഹ: ഖത്തറിലെ വിവിധ പാര്‍ക്കുകളില്‍ മുനിസിപ്പാലിറ്റി മന്ത്രാലയം പാര്‍ക്കിംഗ് നിരക്കുകള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പാര്‍ക്ക് സേവന ഫീസ് നിര്‍ണ്ണയം സംബന്ധിച്ച 2020 ലെ തീരുമാന നമ്പര്‍ (247) ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ 2025 ലെ മന്ത്രിതല തീരുമാനം നമ്പര്‍ (48) പുറപ്പെടുവിച്ചു. ഞായറാഴ്ച പുറത്തിറങ്ങിയ 2025 ലെ ഔദ്യോഗിക ഗസറ്റിന്റെ ലക്കം നമ്പര്‍ 9ല്‍ പാര്‍ക്ക് ഫീസ് സംബന്ധിച്ച തീരുമാനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആര്‍ട്ടിക്കിള്‍ (1) അനുസരിച്ച്, 2020 ലെ തീരുമാനവുമായി ബന്ധിപ്പിച്ചിട്ടുള്ള പാര്‍ക്ക് പ്രവേശന ഫീസ്, പുതിയ ഉത്തരവ് പ്രകാരം മാറ്റിസ്ഥാപിക്കും. ആര്‍ട്ടിക്കിള്‍ (2) പ്രകാരം, ഈ തീരുമാനത്തിലെ വ്യവസ്ഥകള്‍ എല്ലാ പ്രസക്തമായ അധികാരികളും അവരുടെ അധികാരപരിധിക്കുള്ളില്‍ നടപ്പിലാക്കണം. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അതോറിറ്റി വ്യക്തമാക്കി.
പ്രഖ്യാപിച്ച പ്രവേശന ഫീസ് ഇപ്രകാരമാണ്:
1. അല്‍ ഖോര്‍ പാര്‍ക്ക്:
- പൊതുജനങ്ങള്‍ക്കുള്ള മുഴുവന്‍ ദിവസത്തെ ടിക്കറ്റ്: ഒരാള്‍ക്ക് QR 15
- 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്: QR 10
- വികലാംഗര്‍ക്ക് സൗജന്യ പ്രവേശനം
- വിവിധ ഇവന്റുകള്‍ക്കും ഫെസ്റ്റിവലുകളിലും: ഒരാള്‍ക്ക് QR 50
- മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കല്‍: QR 50
2. പാണ്ട ഹൗസ്:
- പൊതുജനങ്ങള്‍ക്കുള്ള മുഴുവന്‍ ദിവസത്തെ ടിക്കറ്റ്: ഒരാള്‍ക്ക് QR 50
- 14 വയസ്സിന് താഴെയുള്ള കുട്ടികള്‍: QR 25
- വികലാംഗര്‍ക്ക് സൗജന്യ പ്രവേശനം
3. മറ്റ് പാര്‍ക്കുകള്‍ (മന്ത്രിസഭാ തീരുമാനം അനുസരിച്ച്):
- പൊതു പ്രവേശനം: ഒരാള്‍ക്ക് QR 10
- 10 വയസ്സിന് താഴെയുള്ള കുട്ടികള്‍: QR 5
- വികലാംഗര്‍ക്ക് സൗജന്യ പ്രവേശനം
- വിവിധ ഇവന്റുകള്‍ക്കും ഫെസ്റ്റിവലുകളിലും: ഒരാള്‍ക്ക് QR 30
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
