തുടര്‍ച്ചയായി 32 മണിക്കൂര്‍ ഉറക്കം; തലച്ചോറിനെ അപൂര്‍വ ഫംഗസ് ബാധിച്ചു, ഷാര്‍ജയില്‍ പ്രവാസി ആശുപത്രിയില്‍

1q 39

ഷാര്‍ജ: തുടര്‍ച്ചയായി 32 മണിക്കൂര്‍ ഉറങ്ങിയ പ്രവാസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷീണിതനായി ജോലിസ്ഥലത്ത് നിന്ന് മടങ്ങിയ 51 വയസ്സുകാരനാണ് ഷാര്‍ജയിലെ താമസസ്ഥത്ത് തുടര്‍ച്ചയായി മണിക്കൂറുകള്‍ ഉറങ്ങിയത്. 32 മണിക്കൂറാണ് ഉറങ്ങിയത്.

ജീവന്‍ തന്നെ അപകടത്തിലാക്കാന്‍ സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ പിന്നീട് വിശേഷിപ്പിച്ച നീണ്ട അബോധാവസ്ഥയായിരുന്നു അത്. ഞാന്‍ താമസ സ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ രാത്രി 8.30 ആയിരുന്നു. അടുത്തതായി എനിക്ക് ഓര്‍മ വരുന്നത് ഞാന്‍ ക്ഷീണിതനും സ്ഥലകാലഭ്രമം പിടിപ്പെട്ടത് പോലെയുമായിരുന്നു എന്നാണ്. ഉണര്‍ന്നപ്പോള്‍ അതിരാവിലെ ആണെന്ന് ഞാന്‍ കരുതി. ക്ലോക്കില്‍ സമയം പുലര്‍ച്ചെ 4.30 ആയിരുന്നു. ഏകദേശം 7 മണിക്കൂര്‍ ഉറങ്ങിയെന്ന് കരുതി. ആശയക്കുഴപ്പത്തിലായപ്പോള്‍ എന്റെ ഫോണെടുത്തു നോക്കി. അതിന്റെ ബാറ്ററി തീര്‍ന്നിരുന്നു. ഞാനത് പ്ലഗ് ചെയ്ത് കിടന്നു, പക്ഷേ ചുറ്റുമുള്ളതെല്ലാം ഓഫായതായി തോന്നി. ഫോണ്‍ വളരെ വലുതായി കാണപ്പെട്ടു. ഒരു നിമിഷം ഞാന്‍ മറ്റൊരാളുടെ വീട്ടിലാണെന്ന് തോന്നി. എന്റെ ഫോണ്‍ ഓണ്‍ ആക്കിയപ്പോള്‍ ഓഫിസില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ആശങ്കാകുലരായ കുടുംബാംഗങ്ങളില്‍ നിന്നും 50ലേറെ മിസ്ഡ് കോളുകളും സന്ദേശങ്ങളും കണ്ടു. അതോടെ ഞാന്‍ പരിഭ്രാന്തനായി, കടുത്ത ആശങ്കയിലകപ്പെട്ടു. എന്തോ ഗുരുതരമായ കുഴപ്പമുണ്ടെന്ന് കരുതി. തുടര്‍ന്ന് താമസ സ്ഥലത്തിനടുത്തുള്ള ഒരു ആശുപത്രിയില്‍ ഞാന്‍ പെട്ടെന്ന് എത്തി’.

ആശുപത്രിയില്‍ അടിയന്തര പരിശോധനയ്ക്കായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അസാധാരണമാംവിധം ദീര്‍ഘവും ആഴത്തിലുള്ളതുമായ ഉറക്കത്തിന്റെ കാരണം തിരിച്ചറിയാന്‍ രക്തപരിശോധന, ന്യൂറോളജിക്കല്‍ സ്‌കാനുകള്‍, ടോക്‌സിക്കോളജി റിപോര്‍ട്ടുകള്‍ എന്നിവ പരിശോധിച്ചു. അന്തിമ രോഗനിര്‍ണയം ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തി. ഉറക്കത്തെയും ബോധത്തെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തെ ആക്രമിക്കുന്ന അപൂര്‍വമായ ഫംഗസ് അണുബാധ അദ്ദേഹത്തിന് ഉണ്ടായിരുന്നു, ഇതിനെ ഡോക്ടര്‍മാര്‍ ‘ഓട്ടോമാറ്റിക് റിപയര്‍ മോഡ്’ എന്ന് വിശേശേഷിപ്പിച്ചു. സ്വയം സംരക്ഷിക്കാന്‍ അദ്ദേഹത്തിന്റെ മസ്തിഷ്‌കം പ്രവര്‍ത്തനരഹിതമാവുകയും ദീര്‍ഘനേരം ഉറക്കത്തിലേക്ക് വീഴുകയും ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹം കുറച്ച് മണിക്കൂര്‍ കൂടി ഉറങ്ങിയിരുന്നെങ്കില്‍ അത് കോമയിലേക്കോ മരണത്തിലേക്കോ നയിച്ചേനെയെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ അഭിപ്രായം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading